കണ്ണൂർ: ഞങ്ങള് കൊയ്യും (reap) ഡാറ്റയെല്ലാം കാ(K)രണഭൂതൻ്റേതാകും പൈങ്കിളിയേ എന്നാണ് പുതിയ കാരണഭൂതൻ പാർട്ടിയുടെ വിപ്ലവ ഗാനം എന്ന് വ്യക്തമാകുന്നതാണ് കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ഡാറ്റാ ചോർത്തൽ വിവാദത്തിൽ ആരോപണ വിധേയരായ മഹാരാഷ്ട്ര കമ്പിനിയുടെ പേര് തന്നെ - കെ.റീപ് (K -REAP). അർഥം വേണമെങ്കിൽ ഇങ്ങനെയാക്കാം- കാരണഭൂതൻ്റെ കൊയ്ത്ത്! എന്ത് തട്ടിപ്പ് നടത്തിയാലും അത് അർഥവത്തായിരിക്കണം എന്നും കാര്യം എല്ലാവർക്കും വ്യക്തമാകും വിധം സുതാര്യമായിരിക്കണമെന്നും ഉള്ള നിർബന്ധം കാരണഭൂതം സർക്കാരിനു ഉണ്ട്. തങ്ങളുടെ ഉദ്ദേശം പിള്ളേരുടെ ഡാറ്റ കൂട്ടത്തോടെ കൊയ് തോണ്ടു പോകലാണ് എന്ന് വ്യക്തമാക്കി തന്നെയാണ് കാരണഭൂതൻ്റെ ടീം കമ്പനിയേ ഇറക്കിയതെന്ന് വേണമെങ്കിൽ അവകാശപ്പെടാം. മഹാരാഷ്ട്രയിൽ നിന്നാണ് കെ.റീപ് കമ്പനി എത്തിയിട്ടുള്ളത്. അടിയാധാരം തപ്പിയാൽ കൊയ്ത്ത് കമ്പിനിമഹാരാഷ്ട്രയിലും ഗോകർണത്തുമായാലും മുതലാളി ഇങ്ങ് തിരുവനന്തപുരത്തോ കണ്ണുരോ ഒക്കെ ആകാനാണ് സാധ്യത. അതെന്തായാലും കണ്ണൂർ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ഡാറ്റ ചോർത്താൻ മഹാരാഷ്ട്ര കമ്പനിക്ക് സാഹചര്യം ഒരുക്കി കൊടുത്ത കെ യൂണിവേഴ്സിറ്റി അധികൃതരുടെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവും എംഎസ്എഫും ഒക്കെ സമരത്തിലാണ്. എസ്എഫ്ഐ ഒന്നും അറിഞ്ഞമട്ടില്ല. മിനിമം എഡിബിയൊക്കെയേ എസ് എഫ് ഐ ഏറ്റെടുക്കൂ. ഒരു പക്ഷെ പിള്ളേരുടെ ഡാറ്റ സ്വന്തം കാരണഭൂതന് വേണ്ടിയാണ് വിൽക്കുന്നതെന്ന അറിവ് ഉള്ളതുകൊണ്ടുമാകാം എസ് എഫ് ഐ ദീർഘമൗനത്തിലാകുന്നത്. ഡാറ്റ വിറ്റു എന്ന ആരോപണം ഉയരുന്നതിനിടയിൽ വിദ്യാർഥികളെ പിഴിയാനും കണ്ണൂർ സർവ്വകലാശാലയ്ക്ക് ഒരു മടിയുമില്ലെന്നും വിദ്യാർത്ഥി സംഘടനകൾ പറയുന്നു.
ഇ ഗ്രാന്റ്സ് ഉള്ള വിദ്യാർത്ഥികളും ഫീസ് അടച്ച് വേണം പരീക്ഷ രജിസ്റ്റർ ചെയ്യാനെന്നാണ് കണ്ണൂർ സർവകലാശാലയുടെ നിർദ്ദേശം. ഇതിനെതിരെയും സമരത്തിലാണ് എസ് എഫ് ഐ ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ.
K.Reap or Harvest of the Causal Demon? !...